ജയ് ജനസേവ ഫൗണ്ടേഷൻ (Reg.No.TVM/TC/533/2020)
ജാതിമത രാഷ്ട്രീയ സാമ്പത്തിക മാനദണ്ഡങ്ങൾക്ക് അതീതമായി പ്രവർത്തിക്കുന്ന സന്നദ്ധ സേവന ജീവകാരുണ്യ സംഘടന.
ജയ് ജനസേവ ഫൗണ്ടേഷൻ 2020 ഒക്ടോബർ 2ന് തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തനമാരംഭിച്ച സന്നദ്ധ സേവന ജീവകാരുണ്യ സംഘടനയാണ് ജയ് ജനസേവ ഫൗണ്ടേഷൻ. സംഘടനയുടെ ആസ്ഥാനം തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. സംഘടനയുടെ സ്ഥാപക പ്രസിഡൻറ് മേലാരിയോട് ഉണ്ണി. കേരളം മുഴുവൻ പ്രവർത്തിച്ചുവരുന്ന സംഘടനയ്ക്ക് നിലവിൽ 14 ജില്ലകളിലും ജില്ലാ കമ്മിറ്റികളും എല്ലാ മണ്ഡലങ്ങളിലും പ്രവർത്തകരും ഉണ്ട്.
സംഘടനയുടെ പ്രധാന പദ്ധതികൾ
1) ജനസേവ ഇത്തിരി ചോറ് ഒത്തിരി സ്നേഹം
2) ജനസേവ കാരുണ്യകിരണം
3) വിദ്യാമൃതം
4) മംഗല്യ സേവ
5) മരം ഒരു വരം




